{"vars":{"id": "89527:4990"}}

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

 
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് ദിലീപ് നേരത്തെ സിംഗിൾ ബെഞ്ചിനെയും സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത് 2019ലാണ് ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നത്. സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സിബിഐ വരണമെന്നതായിരുന്നു ദിലീപിന്റെ ആവശ്യം. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണ വൈകിപ്പിക്കാനാണ് ഹർജിയെന്ന നിരീക്ഷണത്തോടെയാണ് കോടതി ഇത് തള്ളിയത് നേരത്തെ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി ഒരു ചാനലിന്റെ സ്ട്രിംഗ് ഓപറേഷനിൽ വെളിപ്പെടുത്തിയിരുന്നു. ഒരു കോടി രൂപക്കാണ് ക്വട്ടേഷൻ നൽകിയതെന്നും സുനി പറഞ്ഞിരുന്നു.