മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫ് ഭരണം വീണത്. ഇരുമുന്നണികൾക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് നുസൈബ സുധീർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. പിവി അൻവർ ഇടപെട്ടാണ് നുസൈബ നസീറിനെ കൂറുമാറ്റിയതെന്നാണ് സിപിഎം ആരോപണം. കനത്ത പോലീസ് സുരക്ഷയിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മുമ്പായി ചുങ്കത്തറയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതേ തുടർന്ന് പോലീസ് ലാത്തി വീശുകയും ചെയ്തു. കഴിഞ്ഞ ദിവസം നുസൈബയെ കാണാനില്ലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin