സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം
Sep 19, 2025, 12:05 IST
സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് അറിയിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വസം. കേന്ദ്ര നേതൃത്വത്തെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് തീരുമാനം
നിലവിലെ പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ സ്ഥാനമൊഴിയുകയാണെങ്കിൽ ബിനോയ് വിശ്വം ആ സ്ഥാനത്തേക്ക് എത്തണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിനോയ് വിശ്വം തന്റെ നിലപാട് അവരെ അറിയിച്ചതായാണ് വിവരം
അതേസമയം ഡി രാജ തന്നെ സ്ഥാനത്ത് തുടരണോ എന്ന കാര്യവും അദ്ദേഹം മാറിയാൽ പകരം ആര് വരണമെന്ന കാര്യവും പാർട്ടി സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. അമർജിത് കൗറിന്റെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.