{"vars":{"id": "89527:4990"}}

എംആർ അജിത് കുമാറിനെതിരെ തുടരന്വേഷണില്ല; മുഖ്യമന്ത്രിക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി
 

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് കോടതിയുടെ ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി. പരാമർശങ്ങൾ അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചു. അജിത് കുമാറിനെതിരെ സർക്കാർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണം സാധ്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയിൽ വാദം കേട്ട ശേഷമാണ് ഹൈക്കോടതി പരാമർശങ്ങൾ നീക്കിയത്. ഈ പരാമർശം അനവസരത്തിലുള്ളതാണെന്നും ഹൈക്കോടതി വിമർശിച്ചു

ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി നടപടിക്കെതിരെ അജിത് കുമാറും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഹർജി ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചു. അജിത് കുമാറിനെതിരെ തുടരന്വേഷണം വേണമെങ്കിൽ അതിന് സർക്കാരിന്റെ അനുമതി വേണമെന്നും കോടതി പറഞ്ഞു