ഹോം › കേരളം

കാത്തിരിപ്പിന് വിരാമം; ഓണം ബമ്പർ അടിച്ച മഹാഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

By MJ Desk · 10 Oct 2024, 11:35 AM

ഒടുവിൽ കാത്തിരിപ്പിന് വിരാമം. തിരുവോണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫാണ് ഇത്തവണത്തെ മഹാ ഭാഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. TG 434222 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഓണം ബമ്പറെടുത്തത്. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജാണ് ടിക്കറ്റ് വിറ്റത്. ഒരു മാസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് ഇന്നലെ പറഞ്ഞിരുന്നു എസ് ജെ ലക്കി സെന്ററിൽ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ഏജൻസി കമ്മീഷനായി 2.5 കോടി രൂപ നാഗരാജിനും ലഭിക്കും.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#althaf#onam bumper

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›