മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് എതിരില്ല
Nov 22, 2025, 12:30 IST
കാസർകോട് മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥി എതിരില്ലാതെ ജയിച്ചു. മംഗൽപാടി 24ാം വാർഡ് മണിമുണ്ടയിലാണ് ലീഗ് സ്ഥാനാർഥി സമീന ടീച്ചർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ട വാർഡ് ആണിത്.
എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മുഹമ്മദ് ആണ് അന്ന് വിജയിച്ചത്. മുഹമ്മദ് പിന്നീട് ലീഗിൽ ചേർന്നു. ഇതോടെയാണ് സിപിഎമ്മിന് സ്ഥാനാർഥി ഇല്ലാതായത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു സമീന ടീച്ചർ.
കണ്ണൂർ ജില്ലയിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്കും എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫിന് എതിരില്ലാത്തത്.