ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ
 

സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കേണ്ടത്.

ആരോഗ്യവകുപ്പ് എല്ലാ ദിവസവും ഓക്‌സിജൻ കണക്കെടുപ്പ് നടത്തി ആവശ്യമായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. അതേസമയം ഓക്‌സിജന്റെ ആവശ്യം വലിയ തോതിൽ വർധിക്കുകയാണ്. മതിയായ കരുതൽ ശേഖരമുണ്ടാക്കാൻ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്‌സിജനിൽ ആയിരം മെട്രിക് ടൺ കേരളത്തിന് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.