അടിയന്തര പ്രമേയത്തിന് അനുമതിയില്ല; ഇതെന്താ കൗരവ സഭയോ എന്ന് വി ഡി സതീശൻ
 

 

സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചർച്ചക്ക് എടുക്കാത്തതിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഉമ തോമസ് നൽകിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കർ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സമീപകാല സംഭവമല്ലെന്ന് പറഞ്ഞാണ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചത്

16 വയസ്സുള്ള പെൺകുട്ടി പട്ടാപ്പകൽ ആക്രമിക്കപ്പെട്ടതും സ്ത്രീ സുരക്ഷയുമാണ് ഉമ തോമസ് നൽകിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കർ നിലപാട് എടുത്തതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോ എന്ന് വിഡി സതീശൻ ചോദിച്ചു. ഇത്തരം പരാമർശം പ്രതിപക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു