നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്
Updated: Nov 22, 2025, 12:20 IST
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കാത്തതിനെ തുടർന്ന് മലപ്പുറത്ത് യുവാവ് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി. സമയം വൈകിയതിനാലാണ് നാമനിർദേശ പത്രിക സ്വീകരിക്കാതിരുന്നത്. പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്.
സ്വതന്ത്രനായി മത്സരിക്കാനാണ് പ്രദീപ് ശ്രമിച്ചത്. എന്നാൽ സമയം വൈകിയതിനാൽ പത്രിക സമർപ്പിക്കാനായില്ല. ഇതിൽ പ്രതിഷേധിച്ച് രാത്രിയിലാണ് ഇയാൾ പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടിയത്.
രാവിലെ പഞ്ചായത്ത് ജീവനക്കാർ എത്തിയപ്പോഴാണ് ഗേറ്റ് മറ്റൊരു താഴിട്ട് പൂട്ടിയതായി കണ്ടത്. പിന്നീട് ലോക്ക് പൊളിച്ചാണ് ഇവർ അകത്തു കയറിയത്.