ഹോം › കേരളം

എല്ലാവരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാനാകില്ലല്ലോ; പത്മകുമാറിന് മറുപടിയുമായി എകെ ബാലൻ

By MJ Desk · 10 Mar 2025, 10:49 AM

എ പത്മകുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. എന്തെങ്കിലും വിഷമതകളുണ്ടെങ്കിൽ അത് പുറത്ത് പ്രകടിപ്പിക്കേണ്ടതില്ല. കാരണം പാർട്ടി അങ്ങനെ ഏതെങ്കിലും രൂപത്തിൽ ഒരാളെ നശിപ്പിക്കുന്നതിന് ബോധപൂർവം ശ്രമിക്കുമെന്ന് താൻ തന്റെ അനുഭവം കൊണ്ട് കരുതുന്നില്ലെന്ന് എകെ ബാലൻ പറഞ്ഞു സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാതിരിക്കുകയും വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തതിന് പിന്നാലെ പത്മകുമാർ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഇന്ന് രാവിലെയും തന്നെ തഴഞ്ഞതാണെന്ന നിലപാട് പത്മകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചിരുന്നു എല്ലാ ആൾക്കാരെയും സംസ്ഥാന സമിതിയിൽ എടുക്കാൻ ആകില്ലല്ലോ. 87 പേരാണ് സംസ്ഥാന കമ്മിറ്റിയിൽ. 17 പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ. അഞ്ചര ലക്ഷം പാർട്ടി അംഗങ്ങളുണ്ട്. അതാത് കാലഘട്ടത്തിൽ പാർട്ടിക്ക് സംഭാവന ചെയ്യാൻ പറ്റുന്ന ആളുകളെ തെരഞ്ഞെടുക്കുന്നു എന്നും ബാലൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›