ഇടതും വലതുമല്ല, ഇത് കോണ്‍ഗ്രസ്-കോമ്രഡ് പാര്‍ട്ടി: നരേന്ദ്ര മോദി

തെക്കേ ഇന്ത്യയില് എന്ഡിഎയ്ക്ക് അനുകൂലമായി കാറ്റ് വീശുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന് ഡിഎയ്ക്ക് എതിരേയുള്ള നുണക്കഥകള്ക്കെതിരെ കേരളം വലിയ ജാഗ്രത പുലര്ത്തണം. യുഡിഎഫും എല് ഡി എഫും
 

തെക്കേ ഇന്ത്യയില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി കാറ്റ് വീശുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ ഡിഎയ്ക്ക് എതിരേയുള്ള നുണക്കഥകള്‍ക്കെതിരെ കേരളം വലിയ ജാഗ്രത പുലര്‍ത്തണം. യുഡിഎഫും എല്‍ ഡി എഫും അഴിമതി. വര്‍ഗീയത. രാഷ്ട്രീയ കൊലപാതകം എന്നിവയില്‍ ഇരട്ട സഹോദരങ്ങളാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു ഡി എഫും എല്‍ ഡി എഫും ഒന്നിച്ചാണ്. ബി ജെ പി യ്ക്കെതിരായി പലയിടത്തും ഒന്നിച്ചാണ്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കേരളത്തിലെ ഇടതു വലതു മുന്നണികള്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്. ഇതിനെ ഇനി കോണ്‍ഗ്രസ് കോമ്രഡ് പാര്‍ട്ടി (CCP) എന്നു വിളിക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ശബരിമല വിഷയം വീണ്ടും ഉന്നയിച്ചും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസികള്‍ക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ക്ഷേത്രങ്ങളെ സംരക്ഷിക്കാന്‍ ചുമതലയുള്ള തിരുവനന്തപുരത്തു നിന്നുള്ള ഒരു മന്ത്രിയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തിയത് ഇവരുടെ കൂടി അറിവോടെയാണ്. തിരുവനന്തപുരത്തെ പ്രചരണ യോഗത്തില്‍ പ്രധാനമന്ത്രി കടകംപള്ളിയെ വിമര്‍ശിച്ചു .

കോന്നിയില്‍ ശരണംവിളിച്ചാണ് പ്രസംഗം തുടങ്ങിയതെങ്കില്‍ തിരുവനന്തപുരത്ത് മലയാളത്തില്‍ നമസ്‌കാരം പറഞ്ഞു മോദിയുടെ പ്രസംഗത്തിന്റെ തുടക്കം ഇത് അനന്ത പദ്മനാഭ സ്വാമിയുടെയും ആറ്റുകാല്‍ അമ്മയുടെയും വെള്ളായണി ദേവിയുടെയും മണ്ണാണ് . ആഴിമല മഹാദേവനെ ഞാന്‍ വണങ്ങുന്നു. ആദ്യ റാലി ക്ഷേത്ര നഗരിയായ മധുരയില്‍ പിന്നെ അയ്യപ്പന്റെ നാട്ടില്‍ തുടര്‍ന്ന് കന്യാകുമാരി ഇപ്പോള്‍ തിരുവനന്തപുരത്തും. ഈ തെരഞ്ഞെടുപ്പില്‍ തെക്കേ ഇന്ത്യയിലെ തന്റെ അവസാന റാലി ആണ് തിരുവനന്തപുരത്തേതെന്നും അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസിനു ഇടതിനെ നേരിടാനുള്ള ശക്തിയില്ല .കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് നമ്പി നാരായണനെന്നും കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് അടിച്ചതിന്റെ ഫലമാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ന്നതെന്നും മോദി പറഞ്ഞു