ഹോം › കേരളം

ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; അക്രമികളിൽ നാല് പേരെ പോലീസ് വെടിവെച്ച് വീഴ്ത്തി

By MJ Desk · 20 Mar 2025, 12:27 PM

തമിഴ്‌നാട് ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. സേലം സ്വദേശി ജോൺ എന്ന ചാണക്യനെയാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗ സംഘം വെട്ടിക്കൊന്നത്. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ജോൺ. ഭാര്യക്കൊപ്പം പോകുമ്പോഴാണ് ആക്രമണം നടന്നത്. തിരുപ്പൂരിലേക്ക് താമസം മാറ്റിയ ജോൺ പോലീസ് സ്‌റ്റേഷനിൽ ഒപ്പിടാനായാണ് ഭാര്യ ശരണ്യക്കൊപ്പം സേലത്ത് വന്നത്. പിന്നാലെ മടങ്ങിയ ജോണിനെ അക്രമികൾ പിന്തുടർന്നു. നസിയനൂരിൽ എത്തിയപ്പോൾ ജോണിന്റെ കാർ തടയുകയും മാരകായുധങ്ങളുമായി ആക്രമികൾ ആക്രമിക്കുകയുമായിരുന്നു ശരണ്യയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷമാണ് ജോണിനെ വെട്ടിയത്. ശരണ്യയുടെ കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി അക്രമികൾക്ക് നേരെ വെടിയുതിർത്തു. വെടിയേറ്റ നാല് പേർ പിടിയിലായി. മറ്റ് നാല് പേർ രക്ഷപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›