എൻ പി ആർ പിണറായിയെ കൊണ്ട് നടപ്പാക്കും; ഇല്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ലെന്ന് ബി ഗോപാലകൃഷ്ണൻ

ദേശീയ ജനസംഖ്യ പട്ടിക മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് തന്നെ കേരളത്തിൽ നടപ്പാക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അല്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
 

ദേശീയ ജനസംഖ്യ പട്ടിക മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് തന്നെ കേരളത്തിൽ നടപ്പാക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അല്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും. സെൻസസിൽ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും ബിജെപി നേതാവ് പറഞ്ഞു.

മുസ്ലീം ലീഗ് മതവർഗീയ വാദികളെ കയറൂരി വിടുകയാണ്. ഗൾഫിലുള്ള ഹിന്ദുക്കളെ ചിലർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാൽ പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരും. സംവിധായകൻ കമൽ വർഗീയ വാദിയാണ്. മോദി നൽകുന്ന പണം കൊണ്ടാണ് ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത്. അത് ഓർമ വേണം. സിനിമാക്കാരുടെ സമരത്തിൽ മാന്യൻമാരാരും പങ്കെടുത്തില്ലെന്നും ബിജെപി നേതാവ് പറഞ്ഞു