{"vars":{"id": "89527:4990"}}

ദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
 

 

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.
സിപിഎം കൗൺസിലർ എസ് പി ദീപകിന്റെ ഹർജിയിലാണ് നോട്ടീസ്. 

സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ദൈവനാമത്തിന് പകരം പല ദൈവങ്ങളുടെ പേരുകൾ എങ്ങനെ പറയാൻ ആകുമെന്ന് കോടതി ചോദിച്ചു. സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് കോടതി വ്യക്തമാക്കി. 

അന്തിമ വിധി വരെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതും ഓണറേറിയം വാങ്ങുന്നതും വിലക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയൻ ആർ സുഗതൻ അക്കമുള്ള കൗൺസിലർമാർക്ക് എതിരെയാണ് ഹർജി.