ഹോം › കേരളം

നിയമം അനുസരിക്കാൻ ബാധ്യസ്ഥാനാണ്, മോശം പെരുമാറ്റമുണ്ടായെങ്കിൽ മാപ്പ്: ബൈജു സന്തോഷ്

By MJ Desk · 16 Oct 2024, 12:19 PM

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനോട് ആശുപത്രിയിൽ പോകേണ്ടതുണ്ടോയെന്ന് ചോദിച്ചിരുന്നു. വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ബൈജു സന്തോഷ് പറഞ്ഞു വാഹനം 65 കിലോമീറ്റർ സ്പീഡിലായിരുന്നു. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ നടന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്. ബൈക്ക് യാത്രികനോട് ആശുപത്രിയിൽ പോകണോയെന്ന് ചോദിച്ചിരുന്നു. വേണ്ടെന്നായിരുന്നു മറുപടിയെന്നും ബൈജു പറഞ്ഞു വഴിയെ പോകുന്ന ആരോ വീഡിയോ എടുക്കുന്നതാണെന്ന് കരുതിയാണ് ചൂടായത്. മാധ്യമപ്രവർത്തകനാണെന്ന് മനസ്സിലായില്ല. ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. എനിക്കൊപ്പമുണ്ടായിരുന്ത് എന്റെ വല്യമ്മയുടെ മകളുടെ മകളാണ്. യുകെയിൽ നിന്ന് വന്ന സുഹൃത്ത് ജോമിയും ഉണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#baiju santhosh

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›