സാന്ദർഭിക പിഴവാണ് സംഭവിച്ചത്, ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല: വിശദീകരണവുമായി ചിന്ത
 

 

ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം. വാഴക്കുല എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം സാന്ദർഭികമായ പിഴവാണെന്നും ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. സാന്ദർഭിക പിഴവാണുണ്ടായത്. മനുഷ്യസഹജമായ തെറ്റ്. ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി

ഇതിന്റെ പേരിൽ സ്ത്രീവിരുദ്ധ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോ എന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല. 

വിമർശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണ്. ചൂണ്ടിക്കാണിച്ച പിഴവ് പുസ്തക രൂപത്തിലാക്കുമ്പോൾ തിരുത്തുമെന്നും ചിന്ത പറഞ്ഞു. പിന്തുണയും കരുത്തുമായി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയൻ അടക്കമുള്ളവർക്ക് പ്രബന്ധത്തിൽ നന്ദി പറഞ്ഞതെന്നും ചിന്ത പറഞ്ഞു.