പഴകിയ മത്സ്യം മലയാളിയുടെ തീൻമേശകളിലേക്ക്; മൂന്ന് ദിവസത്തിനിടെ പിടിച്ചെടുത്തത് 32,000 കിലോ മീൻ

സംസ്ഥാനത്ത് പഴകിയ മീനുകൾ വ്യാപകമായി വിൽപ്പനക്കെത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ 32,000 കിലോ മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. മീൻ അഴുകാതിരിക്കാനായി ബെൻസോയ്ക് ആസിഡാണ് ഉപയോഗിക്കുന്നത്. ഇത്
 

സംസ്ഥാനത്ത് പഴകിയ മീനുകൾ വ്യാപകമായി വിൽപ്പനക്കെത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ 32,000 കിലോ മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. മീൻ അഴുകാതിരിക്കാനായി ബെൻസോയ്ക് ആസിഡാണ് ഉപയോഗിക്കുന്നത്. ഇത് കാൻസറിന് കാരണമാകുന്ന ആസിഡാണ്.

എറണാകുളം വൈപ്പിനിൽ ഇന്ന് 4000 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു. ഇതിന് ഒരു മാസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. ചൂരയും ഓലക്കുടിയും അടക്കമുള്ള പഴകിയ മീനാണ് പിടികൂടിയത്. ബോട്ടിലെത്തിയ മീൻ കണ്ടെയ്‌നറിൽ കയറ്റി മൂവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർന്ന് പിടികൂടിയത്.

തൃശ്ശൂർ കുന്നംകുളത്ത് നിന്ന് 1400 കിലോഗ്രാം പഴകിയ മീനാണ് ഇന്ന് പിടികൂടിയത്. ശക്തൻ മാർക്കറ്റിൽ നിന്ന് 100 കിലോ അഴുകിയ ചെമ്മീനും പിടിച്ചെടുത്തു. കോട്ടയത്ത് 600 കിലോ മീനും മലപ്പുറത്ത് 450 കിലോ മീനും ഇന്നലെ പിടികൂടിയിരുന്നു.