തലശ്ശേരിയിൽ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു; ഒരാൾ പിടിയിൽ

കണ്ണൂർ തലശ്ശേരിയിൽ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മെയിൻ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിർമല(60)യാണ് കൊല്ലപ്പെട്ടത്. നിർമലക്ക് ഒപ്പം ജോലി ചെയ്യുന്ന അഴിയൂർ സ്വദേശി കുഞ്ഞിമുഹമ്മദിനെ
 

കണ്ണൂർ തലശ്ശേരിയിൽ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മെയിൻ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിർമല(60)യാണ് കൊല്ലപ്പെട്ടത്.

നിർമലക്ക് ഒപ്പം ജോലി ചെയ്യുന്ന അഴിയൂർ സ്വദേശി കുഞ്ഞിമുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിർമലയുടെ ഏഴ് പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കൈക്കലാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു