ഹോം › കേരളം

ദാ വന്നു, ദേ പോയി; യുവാവിനൊപ്പം ബൈക്കിലെത്തി, മുറ്റത്ത് ഉണക്കാനിട്ട കുരുമുളകും വാരി യുവതി മുങ്ങി

By MJ Desk · 08 Mar 2025, 10:07 AM

കോഴിക്കോട് ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപം പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതിയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ട കുരുമുളക് ചാക്കിൽ വാരി കടന്നുകളഞ്ഞത്. നെല്ലിക്കൽ സ്‌കറിയ എന്നയാളുടെ വീട്ടുമുറ്റത്ത് നിന്നാണ് കുരുമുളക് മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ സഹിതം വീട്ടുകാർ പോലീസിൽ പരാതി നൽകി. ഹെൽമറ്റ് ധരിച്ചാണ് യുവതി വീട്ടുമുറ്റത്തേക്ക് വരുന്നത്. ചുരിദാറാണ് വേഷം. ഉണക്കാനിട്ട കുരുമുളക് ചാക്കോടെ എടുത്തു കൊണ്ടുപോകുന്നതും ബൈക്കിൽ കയറി രക്ഷപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›