വൈക്കം കെവി കനാലിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു
Oct 31, 2025, 08:27 IST
വൈക്കം തോട്ടുവക്കത്ത് കെവി കനാലിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ വീണ് കിടക്കുന്നത് കണ്ടത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേന എത്തി മൃതദേഹം പുറത്തെടുത്തു.
കാർ ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. വൈക്കം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.