{"vars":{"id": "89527:4990"}}

ഒരാൾ പ്രതി ചേർത്ത അന്ന് മുതൽ ആശുപത്രിയിലാണ്; മകൻ എസ് പി ആയതുകൊണ്ടാണോ ഇങ്ങനെ: ഹൈക്കോടതി
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എസ്‌ഐടിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എന്തുകൊണ്ടാണ് ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. ഒരാൾ പ്രതി ചേർത്ത അന്ന് മുതൽ ആശുപത്രിയിലാണ്. അയാളുടെ മകൻ എസ് പി ആയതുകൊണ്ടാണോ ഇത്തരം വീഴ്ചയെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ തുറന്നടിച്ചു

എ പത്മകുമാറിന്റെ ജാമ്യാപേക്ഷ മുമ്പ് പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിലെ രണ്ട് മുൻ അംഗങ്ങൾക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്ന് കോടതി ചോദിച്ചത്. ഇതിന് പിന്നാലെ ശങ്കരദാസിനെ എസ് ഐ ടി പ്രതി ചേർത്തു. എന്നാൽ കേസെടുത്തതിന് പിന്നാലെ ശങ്കരദാസ് പക്ഷഘാതത്തിന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു

കെപി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ അടക്കം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.