സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആകെ മരണസംഖ്യ 11 ആയി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാദർ കെ ജി വർഗീസാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 11 ആയി
 

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാദർ കെ ജി വർഗീസാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 11 ആയി ഉയർന്നു

ഗുരുതര ശ്വാസകോശ രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാദർ വർഗീസ് ഇന്ന് രാവിലെ മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധനാ ഫലത്തിൽ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെ തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. ശ്വാസകോശ രോഗത്തിന് പുറമെ മറ്റ് ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ഇദ്ദേഹത്തിന് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമല്ല