{"vars":{"id": "89527:4990"}}

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; ചികിത്സയിലായിരുന്ന 45കാരൻ മരിച്ചു
 

 

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി രതീഷാണ്(45) മരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 11 പേരാണ് ചികിത്സയിലുള്ളത്. 

ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നു. കുട്ടിയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം