ദുബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുന്നംകുളം ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ(53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു
 

ദുബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുന്നംകുളം ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ(53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

ദുബൈയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിലെത്തിയത്. ഇത്തവണ വരാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ദുബൈയിൽ കുടുങ്ങിയതും. സംസ്‌കാരം ദുബൈയിൽ തന്നെ നടത്താനാണ് തീരുമാനം.