കോട്ടയം കുമരകത്ത് കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചതിൽ കൂടുതൽ വിവരം പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജയിംസ് ജോർജാണ്(48) മരിച്ച മലയാളി. താനെ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ(27)യാണ് അപകടത്തിൽ മരിച്ച രണ്ടാമത്തെയാൾ ഇവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഇന്നലെ രാത്രി 8.45ാേടെയാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത് നിന്ന് കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ കനത്ത മഴയായിരുന്നു പ്രദേശത്ത്. റോഡിൽ തെരുവ് വിളക്ക് ഇല്ലാതിരുന്നതും മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതും അപകടത്തിന് കാരണമായി. ഗൂഗിൾ മാപ്പും ചതിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.
കുമരകത്ത് കാർ പുഴയിൽ വീണ് മരിച്ചവരിൽ ഒരാൾ മലയാളി; ഗൂഗിൾ മാപ്പും ചതിച്ചതായി സംശയം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›