വില വർധന: സവോള കുറഞ്ഞവിലക്ക് സപ്ലൈകോ വഴി വിതരണം ചെയ്യാൻ സർക്കാർ തീരുമാനം

സവോള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. സവോള സംഭരിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്യാൻ സപ്ലൈക്കോക്ക് സർക്കാർ അനുമതി നൽകി. ഒക്ടോബർ
 

സവോള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. സവോള സംഭരിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്യാൻ സപ്ലൈക്കോക്ക് സർക്കാർ അനുമതി നൽകി.

ഒക്ടോബർ മാസത്തിലെ വിലവർധനവിനെ തുടർന്ന് സപ്ലൈകോ കിലോ 38 രൂപ നിരക്കിൽ സവോള സംഭരിച്ച് വിതരണം നടത്തിയിരുന്നു. ഇതേ രീതിയിൽ കുറഞ്ഞ വിലക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശ്യം

പ്രളയത്തെ തുടർന്ന് കൃഷി വ്യാപകമായി നശിച്ചതോടെയാണ് സവോളയുടെ ലഭ്യതക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. വിദേശത്ത് നിന്ന് സവോള ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നിലവിൽ കിലോ 70 രൂപയ്ക്കാണ് സവോളയുടെ വിൽപ്പന