ഓൺലൈൻ ആപ്പിന് പേര് ബെവ് ക്യൂ; ഇന്നും നാളെയും ട്രയൽ റൺ, ശനിയാഴ്ച മുതൽ വിൽപ്പന ആരംഭിക്കും

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കായി തയ്യാറാക്കിയ ആപ്പിന് പേരിട്ടു. ബെവ് ക്യൂ എന്നാണ് അപ്പിന് എക്സൈസ് അധികൃതർ നൽകിയ പേര്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ
 

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കായി തയ്യാറാക്കിയ ആപ്പിന് പേരിട്ടു. ബെവ് ക്യൂ എന്നാണ് അപ്പിന് എക്‌സൈസ് അധികൃതർ നൽകിയ പേര്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ പ്രത്യക്ഷപ്പെട്ടതായി എക്‌സൈസ് അറിയിച്ചു. ഇതുകൊണ്ടാണ് ആപ്പിന് പുതിയ പേരിടാൻ തീരുമാനിച്ചത്

എറണാകുളം ആസ്ഥാനമായ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. ഓൺലൈൻ വഴി ടോക്കണെടുത്ത് മദ്യവിൽപ്പന നടത്താനാണ് സജ്ജീകരണം. ഗൂഗിൾ സെക്യൂരിറ്റി ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ ഇന്ന് തന്നെ പൂർത്തിയാക്കും. നാളെയും മറ്റന്നാളുമായി ട്രയൽ റൺ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ചയോടെ മദ്യവിൽപ്പന ആരംഭിക്കും