ഹോം › കേരളം

വീണ്ടും സജീവമായി ഓൺലൈൻ ലോട്ടറി; വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിൽപ്പന

By News Desk · 08 Dec 2024, 12:18 PM

ഇടുക്കി: സംസ്ഥാനത്ത് ഓൺലൈൻ ലോട്ടറി വില്പന വീണ്ടും സജീവമാകുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് കേരള ലോട്ടറി വിൽപ്പന നടത്തുന്നുവെന്നാണ് പരാതി. നിയമലംഘനത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ചെറുകിട ലോട്ടറി വിൽപ്പനക്കാരും രംഗത്തെത്തി. സംസ്ഥാനത്ത് മുപ്പത്തി അയ്യായിരത്തോളം അംഗീകൃത ഏജന്റുമാരുണ്ടെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ലോട്ടറി വിൽപ്പനയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയാണ് നവ മാധ്യമങ്ങളിലൂടെ വിൽപ്പന തകൃതിയായി നടക്കുന്നത്. പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാനും വാങ്ങാനുമാകൂ എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ടിക്കറ്റുകളുടെ സ്‌കാൻ ചെയ്ത ചിത്രങ്ങളും നമ്പറുകളും നവമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് വിൽപ്പന. പന്ത്രണ്ട് ടിക്കറ്റുകളുള്ള ഒരുസെറ്റ് ഇരട്ടിപ്പിച്ചു കാണിച്ചും പണം നൽകാതെ തട്ടിപ്പ് നടത്തുന്നവരും നിരവധിയാണ്. ചെറുകിട ലോട്ടറി വിൽപ്പനക്കാർക്ക് അവശ്യത്തിന് ടിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സംസ്ഥാന ലോട്ടറിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ് ലോട്ടറി വകുപ്പിന്റെ വിശദീകരണം. ഒരുകോടി എട്ട് ലക്ഷം രൂപയുടെ 40 രൂപ ടിക്കറ്റുകളും തൊണ്ണൂറ്റിയൊന്ന് ലക്ഷത്തി നാൽപ്പതിനായിരം രൂപയുടെ 50 രൂപ ടിക്കറ്റുകളുമാണ് ലോട്ടറി വകുപ്പ് പ്രതിദിനം പുറത്തിറക്കുന്നത്. വർഷത്തിൽ ആറ് ബംബറുകളുമുണ്ട്. ശരാശരി 12000 കോടിയുടെ വിറ്റ് വരവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജി.എസ്.റ്റിയും സർക്കാർ വിഹിതവുമൊഴിച്ചാൽ ലഭിക്കുന്ന തുകയുടെ 60 ശതമാനവും ലോട്ടറി വകുപ്പ് സമ്മാനമായും നൽകുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Lotrary#online Lottery

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›