ഒന്നിച്ചു നിൽക്കേണ്ട സമയങ്ങളിൽ ഒന്നിച്ചു നിൽക്കണം; സംയുക്ത പ്രതിഷേധങ്ങളെ അനുകൂലിച്ച് ഉമ്മൻ ചാണ്ടി

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന സംയുക്ത പ്രതിഷേധങ്ങളെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
 
പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന സംയുക്ത പ്രതിഷേധങ്ങളെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളാകുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടാകും. അത് സ്വാഭാവികമാണ്. അതു മുഴുവൻ തീർത്തിട്ട് ഇവിടെ പ്രതിപക്ഷ-ഭരണപക്ഷങ്ങൾക്ക് യോജിക്കാനാകില്ല. എന്നാൽ ഭരണഘടനയെ നിന്ദിക്കുന്ന, എല്ലാവർക്കും തുല്യ അവകാശം നിഷേധിക്കുന്ന ജനാധിപത്യ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ടതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ കണ്ട കാര്യവും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. മറ്റ് പല സംസ്ഥാനങ്ങളിലും ആക്രമണ മാർഗത്തിലൂടെ സമരം പോകുമ്പോൾ ഒന്നിച്ച് സത്യാഗ്രഹം നടത്തിയാണ് കേരളം പ്രത്യേക ശ്രദ്ധയാകർഷിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു

മനുഷ്യച്ചങ്ങല സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ്. അതുപോലെ നിരവധി പ്രതിഷേധങ്ങൾ കോൺഗ്രസും സംഘടിപ്പിക്കുന്നുണ്ട്. സംയുക്തമായി നിന്ന് പ്രവർത്തിക്കേണ്ട സമയങ്ങളിൽ അങ്ങനെ നിൽക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു