മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി ഇപ്പോൾ ചർച്ചയില്ല; ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രി സ്ഥാനാർഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോൾ ഒരു ചർച്ചയുമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകും. ഐക്യമുന്നണിയെ
 

മുഖ്യമന്ത്രി സ്ഥാനാർഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോൾ ഒരു ചർച്ചയുമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകും. ഐക്യമുന്നണിയെ നയിക്കുന്നത് ചെന്നിത്തലയാണ്.

മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഇന്നലെ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോൺഗ്രസിലെ ഗ്രൂപ്പുകളികൾ വീണ്ടും സജീവമാകുന്നതായാണ് ഇതിനെ കാണുന്നത്. ഏതാനും കാലങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാത്ത ഉമ്മൻ ചാണ്ടി അടുത്തിടെ നടത്തുന്ന പ്രസ്താവനകളും ഇതിന്റെ ഭാഗമായിട്ടുള്ളതാണ്

യുഡിഎഫിൽ ഇപ്പോൾ നേതൃത്വത്തെ ചൊല്ലി തർക്കമില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാനും പ്രതികരിച്ചു. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ബെന്നി ബഹന്നാന്റെ പ്രതികരണം വന്നത്. ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തിൽ തത്പരനായ നേതാവാണ് കെ സി വേണുഗോപാൽ എന്നായിരുന്നു ബെന്നി ബെഹന്നാന്റെ പ്രതികരണം.