ചെന്നിത്തല തനിക്കെതിരെ അത്തരമൊരു വിമർശനമുന്നയിക്കുമെന്ന് കരുതുന്നില്ല: ഉമ്മൻ ചാണ്ടി

സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തിൽ തനിക്കെതിരെ വിമർശനമുണ്ടെന്ന വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. ചെന്നിത്തല അത്തരമൊരു വിമർശനം തനിക്കെതിരെ ഉന്നയിക്കാൻ സാധ്യതയില്ല. എല്ലാ കാര്യങ്ങളും
 

സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തിൽ തനിക്കെതിരെ വിമർശനമുണ്ടെന്ന വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. ചെന്നിത്തല അത്തരമൊരു വിമർശനം തനിക്കെതിരെ ഉന്നയിക്കാൻ സാധ്യതയില്ല. എല്ലാ കാര്യങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ചെന്നിത്തല

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ മാറ്റിയതിൽ ഇനി പ്രതികരിക്കാനില്ല. പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിച്ചതാണ്. ഇനി പിന്നോട്ടുപോയി അഭിപ്രായം പറയാനില്ല.

ഗ്രൂപ്പുകൾ കാല് വാരുമെന്ന് ആശങ്കയുണ്ടായിരുന്നതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയ ഗാന്ധിക്ക് അയച്ച കത്തിലെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. യുഡിഎഫിന് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. ഘടകകക്ഷികളെ വിശ്വാസത്തിലാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.