{"vars":{"id": "89527:4990"}}

ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജഗോപാൽ ബിജെപിയിൽ ചേർന്നു

 
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ ബി രാജഗോപാൽ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു കോൺഗ്രസ് തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്ന് രാജഗോപാൽ പറഞ്ഞു. ഇനി മുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു തൃണമൂർ കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ സുധാകരൻ നായർ, സിപിഐ മുൻ പ്രാദേശിക നേതാവ് സുകുമാരൻ എന്നിവരും ബിജെപിയിൽ ചേർന്നു