കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്ത് കൂട്ട അറസ്റ്റ്; 47 പേർ പിടിയിൽ

സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് കൂട്ട അറസ്റ്റുണ്ടായത്. 143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു
 

സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് കൂട്ട അറസ്റ്റുണ്ടായത്. 143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു

അറസ്റ്റിലായവരിൽ ഐടി പ്രൊഫഷണൽസും ഉണ്ടെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം പോലീസ് സൈബർ ഡോമിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് 117 കേന്ദ്രങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരാണ് ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്.