കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഇടുക്കിയിൽ ഡോക്ടർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ വി ജിത്തിനെയാണ് ഇടുക്കി എസ് പിയുടെ പ്രത്യേക
 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ വി ജിത്തിനെയാണ് ഇടുക്കി എസ് പിയുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പിൽ നിന്ന് നിരവധി നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പിടിചിച്ചെടുത്തു.

ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്താകെ നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ 47 പേരെയാണ് പോലീസ് പിടികൂടിയത്. കോട്ടയത്തും മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ജില്ലയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.

ഇന്നലെ അറസ്റ്റിലായ 47 പേരിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണൽസ് ഉൾപ്പെടെയുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. 117 കേന്ദ്രങ്ങളിലായിരുന്നു പോലീസിന്റെ റെയ്ഡ് നടന്നത്. ആറ് വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡാർക്ക് നെറ്റിൽ വിൽപ്പനക്ക് വെച്ചിട്ടുണ്ടെന്ന് പോലീസ് സൈബർ ഡോം കണ്ടെത്തിയിരുന്നു

ലോക്ക് കാലത്ത് ചിത്രീകരിച്ചതാണ് ഇത്തരം ദൃശ്യങ്ങൾ. വീടുകളിൽ നിന്ന് തന്നെ കുട്ടികൾ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.