പ്രവാസികളോട് സർക്കാർ ക്രൂരത കാണിക്കുന്നു, നിലപാട് മനുഷ്യത്വരഹിതമെന്നും ചെന്നിത്തല

പ്രവാസികളോട് സംസ്ഥാന സർക്കാർ ക്രൂരത കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം. സർക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണ്. പ്രവാസികളുടെ മടങ്ങി വരവ് എങ്ങനെ മുടക്കാമെന്ന് ഗവേഷണം
 

പ്രവാസികളോട് സംസ്ഥാന സർക്കാർ ക്രൂരത കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം. സർക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണ്. പ്രവാസികളുടെ മടങ്ങി വരവ് എങ്ങനെ മുടക്കാമെന്ന് ഗവേഷണം നടത്തുകയാണ് സർക്കാർ

പ്രവാസികളുടെ കാരയ്ത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ചതും നിഷേധാത്മകമായ സമീപനമാണ്. നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികൾ റാപിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഖത്തർ, സൗദി, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ റാപിഡ് ടെസ്റ്റിന് സൗകര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.