ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നു; 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം

തിരുവനന്തപുരം: സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാനത്തൊഴിലാളികള് തിരിച്ചെത്താന് തുടങ്ങിയ സാഹചര്യത്തില് നിബന്ധനകള് കര്ശനമാക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ഇത്തരത്തില് തിരികെയെത്തുന്ന അതിഥിതൊഴിലാളികള് 14 ദിവസം നിരീക്ഷണത്തില് കഴിഞ്ഞതിനുശേഷമേ
 

തിരുവനന്തപുരം: സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാനത്തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ഇത്തരത്തില്‍ തിരികെയെത്തുന്ന അതിഥിതൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിനുശേഷമേ ജോലിയില്‍ പ്രവേശിക്കാവു എന്നും നിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് പരിശോധന നടത്താതെ എത്തുന്ന തൊഴിലാളികള്‍ കേരളത്തില്‍ എത്തി അഞ്ചാം ദിവസം പരിശോധനക്ക് വിധേയരാകണം. ലക്ഷണങ്ങള്‍ ഇല്ലാതെ പോസിറ്റീവ് ആവുന്നവര്‍ക്ക് ജോലിചെയ്യാനുള്ള അനുവാദം ഉണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്വാറന്റൈനിൽ ഇരിക്കാനുള്ള സൗകര്യം തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കരാറുകാര്‍ ഒരുക്കണം.

അതേസമയം അവര്‍ മറ്റുള്ളവരുമായി വരാത്ത വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും നല്‍കണം കൂടാതെ ആര്‍ക്കെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശയില്‍ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.