{"vars":{"id": "89527:4990"}}

ഒറ്റപ്പാലത്തെ മോഷണത്തില്‍ ട്വിസ്റ്റ്: 63 പവന്‍ സ്വര്‍ണം വീട്ടില്‍ തന്നെ

 
ഒറ്റപ്പാലത്ത് ത്രാങ്ങാലിയിലെ വീട്ടില്‍ സിസി ടിവിയില്‍ പെടാതെ അതിവിദഗ്ധമായി നടന്ന മോഷണത്തില്‍ ഗംഭീര ട്വിസ്റ്റ്. വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് കരുതിയ 63 പവന്‍ സ്വര്‍ണം അലമാരയില്‍ നിന്ന് തന്നെ കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം അലമാരക്കുള്ളിലെ ഇരുമ്പറയില്‍ തന്നെയുണ്ടെന്ന് വ്യക്തമായത്. എന്നാല്‍, ഒരു ലക്ഷം രൂപയും അരലക്ഷത്തോളം വിലയുള്ള വാച്ചും മോഷണം പോയിട്ടുണ്ടെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മൂച്ചിക്കല്‍ ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടില് മോഷണം നടന്നത്. ബാലകൃഷ്ണന്‍ വ്യാഴാഴ്ച വൈകിട്ട് കൂനത്തറയിലെ മകളുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നുവെന്ന് മനസിലായത്. മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു. ഉടന്‍ വീട്ടിലെ അലമാര പരിശോധിച്ചതോടെ സ്വര്‍ണം കണ്ടെത്താനായില്ല.