പി ജയരാജനെതിരായ ജയിൽ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

സിപിഎം നേതാവ് പി ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസിലെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തെളിവില്ലെന്നും
 

സിപിഎം നേതാവ് പി ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസിലെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തെളിവില്ലെന്നും ജസ്റ്റിസ് എൻ അനിൽകുമാർ പറഞ്ഞു

പെട്രോളിയം വിലവർധനവിനെതിരെ 1991ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകൾ പ്രകാരം രണ്ടര വർഷം തടവും പതിനയ്യായിരം രൂപയുമായിരുന്നു ശിക്ഷ