ഹോം › കേരളം

ദിവ്യക്കെതിരായ കേസ് സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് പി ജയരാജൻ

By MJ Desk · 19 Oct 2024, 12:34 PM

എഡിഎം നവീൻ ബാബുവിന്റെ മരണവും പിപി ദിവ്യക്കെതിരായ കേസും സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നവീന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും ജയരാജൻ ഫര#്ഞു മാധ്യമങ്ങൾക്ക് നവീന്റെ മരണത്തിൽ ദുഃഖമില്ല. അവർക്ക് സിപിഎമ്മിനെ അടിക്കാനുള്ള വടിയായി വിഷയത്തെ മാറ്റണം. കച്ചവട താത്പര്യമാണ് വിഷയത്തെ സജീവമാക്കി നിർത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം മാർക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉത്പാദിപ്പിക്കലാണ് നവീന്റെ മരണത്തിൽ സിപിഎം ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബം പാർട്ടി കുടുംബമാണ്. കലക്ടറെ സംബന്ധിച്ച പരാതിയിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പി ജയരാജൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›