പച്ച നുണ പ്രചരിപ്പിച്ച ‘പച്ചയ്ക്കും പറയും ബെന്നി’യെ പച്ചയ്ക്ക് ട്രോളി സോഷ്യൽ മീഡിയ

വൈറ്റില പാലത്തിലൂടെ കണ്ടെയ്നർ ലോറികൾ പോയാൽ മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തില് തട്ടുമെന്ന് നുണ പ്രചരിപ്പിക്കുകയും വാഹനങ്ങൾ കൊണ്ടുവരുന്ന കണ്ടെയ്നറുകൾക്ക് കുനിഞ്ഞ് പോകേണ്ടി വരുമെന്ന് പരിഹസിക്കുകയും ചെയ്ത
 

വൈറ്റില പാലത്തിലൂടെ കണ്ടെയ്‌നർ ലോറികൾ പോയാൽ മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തില്‍ തട്ടുമെന്ന് നുണ പ്രചരിപ്പിക്കുകയും വാഹനങ്ങൾ കൊണ്ടുവരുന്ന കണ്ടെയ്‌നറുകൾക്ക് കുനിഞ്ഞ് പോകേണ്ടി വരുമെന്ന് പരിഹസിക്കുകയും ചെയ്ത ബെന്നി ജോസഫ് ജനപക്ഷത്തെ രൂക്ഷമായി പരിഹസിച്ച് സോഷ്യൽ മീഡിയ. വൈറ്റില പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ വലിയ കണ്ടെയ്‌നർ ലോറികൾ പാലത്തിന് മുകളിലൂടെ പോകുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് പച്ചയ്ക്ക് പറയും ബെന്നിയെ പച്ചയ്ക്ക് തന്നെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്

ബെന്നിയെ പോലെ നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ ഉദ്ഘാടന വേദിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും രംഗത്തുവന്നിരുന്നു. ‘വൈറ്റില പാലത്തിൽ കയറിയാൽ ലോറികൾ മെട്രോ പാലത്തിൽ തട്ടുമെന്ന് ചിലർ പ്രചരിപ്പിച്ചെന്നും അത്ര കൊഞ്ഞാണന്മാരാണോ എഞ്ചിനിയർമാർ? എന്നുമായിരുന്നു സുധാകരൻ ചോദിച്ചത്. അത്തരത്തിൽ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാർ”എന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കണ്ടെയ്‌നർ ലോറികൾ പാലത്തിലൂടെ കടന്നു പോകുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.