{"vars":{"id": "89527:4990"}}

കേരളാ കോൺഗ്രസ് എമ്മിന് പാലാ സീറ്റ് വിട്ടുനൽകില്ല; ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ
 

 

കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടെ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പൻ. മുസ്ലിം ലീഗിന്റെ അനുനയ നീക്കം മാണി സി കാപ്പൻ തള്ളി. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയാണ് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയത്.

 വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും മാണി സി കാപ്പൻ നേരത്തെ നിലപാട് അറിയിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. രാവിലെ 9 മണിക്കായിരുന്നു കൂടിക്കാഴ്ച. കേരള കോൺഗ്രസ് യുഡിഎഫിലേക്കെത്തുന്നതിൽ എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ടു നൽകില്ലെന്നും അദ്ദേഹം അറിയിച്ചു

അതേസമയം കേരളാ കോൺഗ്രസ് എമ്മിന്റെ നിലപാട് എൽഡിഎഫിനൊപ്പമെന്ന് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ മാണി രംഗത്തുവന്നു. ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ജോസ് കെ മാണിയുടെ പ്രതികരണം. എൽഡിഎഫിന്റെ മധ്യമേഖല ജാഥയുടെ ക്യാപ്റ്റൻ താൻ തന്നെയായിരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു