തൃശ്ശൂരിൽ ഫോട്ടോ ഫിനിഷിൽ എൽ ഡി എഫ്; പാലക്കാട് ഇ ശ്രീധരൻ പിന്നോട്ടുപോയി

സംസ്ഥാനത്ത് കടുത്ത മത്സരം നടന്ന തൃശ്ശൂർ മണ്ഡലത്തിൽ വിജയം എൽഡിഎഫിനൊപ്പം. ഫോട്ടോ ഫിനിഷിലേക്ക് പോയ തെരഞ്ഞെടുപ്പ് മത്സരത്തിൽ 300 വോട്ടിനാണ് ഇടത് സ്ഥാനാർഥി പി ബാലചന്ദ്രൻ വിജയിച്ചത്.
 

സംസ്ഥാനത്ത് കടുത്ത മത്സരം നടന്ന തൃശ്ശൂർ മണ്ഡലത്തിൽ വിജയം എൽഡിഎഫിനൊപ്പം. ഫോട്ടോ ഫിനിഷിലേക്ക് പോയ തെരഞ്ഞെടുപ്പ് മത്സരത്തിൽ 300 വോട്ടിനാണ് ഇടത് സ്ഥാനാർഥി പി ബാലചന്ദ്രൻ വിജയിച്ചത്. ഒരു ഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ്‌ഗോപി ലീഡ് നേടിയിരുന്നുവെങ്കിലും അവസാന ലാപ്പിൽ പി ബാലചന്ദ്രൻ വിജയമുറപ്പിക്കുകയായിരുന്നു

കടുത്ത മത്സരം നടന്ന മറ്റൊരു മണ്ഡലമായ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ പിന്നോട്ടുപോയി. ഇതോടെ സംസ്ഥാനത്തെ എൻഡിഎയുടെ ലീഡ് നില പൂജ്യമായി മാറി. നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി വിജയമുറപ്പിച്ചു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു.

വോട്ടെടുപ്പ് തുടങ്ങി രണ്ട് മണി വരെ ലീഡ് പിടിച്ച ശേഷമാണ് ഇ ശ്രീധരൻ പിന്നിലേക്ക് പോയത്.