പാലക്കാട് ചെർപ്പുളശ്ശേരിയിൽ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സഹോദരൻ കീഴടങ്ങി

പാലക്കാട് ചെർപ്പുളശ്ശേരിയിൽ വയോധിക കൊല്ലപ്പെട്ടു. ചെർപ്പുളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷിയാണ് കൊല്ലപ്പെട്ടത്. 64 വയസ്സായിരുന്നു. സഹോദരൻ പ്രഭാകരനാണ് ഇവരെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം കത്തിയുമായി
 

പാലക്കാട് ചെർപ്പുളശ്ശേരിയിൽ വയോധിക കൊല്ലപ്പെട്ടു. ചെർപ്പുളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷിയാണ് കൊല്ലപ്പെട്ടത്. 64 വയസ്സായിരുന്നു. സഹോദരൻ പ്രഭാകരനാണ് ഇവരെ വെട്ടിക്കൊന്നത്.

കൊലപാതകത്തിന് ശേഷം കത്തിയുമായി പ്രഭാകരൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് പ്രതിയെ ചോദ്യം ചെയ്യുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും