ഹോം › കേരളം

പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷ; എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്ന് സരിൻ

By MJ Desk · 21 Nov 2024, 08:43 AM

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. എൽഡിഎഫിന്റെ നാൽപതിനായിരം രാഷ്ട്രീയ വോട്ടുകൾ പോൾ ചെയ്തു. അമ്പതിനായിരം വോട്ടുകൾ അനായാസം നേടാനാകും. എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്നും സരിൻ പറഞ്ഞു യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ഇടത് സ്ഥാനാർഥി പറഞ്ഞു. അതേസമയം പോളിംഗ് കുറഞ്ഞതിൽ മൂന്ന് മുന്നണികൾക്കും ആശങ്കയുണ്ട്. 70.51 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്. 2021ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. മൂന്ന് ശതമാനത്തിലേറെയാണ് ഇത്തവണ കുറവ് അതേസമയം ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് മുൻസിപ്പാലിറ്റിയിൽ പോളിംഗ് ഉയർന്നിട്ടുണ്ട്. കോൺഗ്രസിന് മേധാവിത്വമുള്ള പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ പോളിംഗ് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെ തകിടം മറിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p sarin#palakkad election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›