പാലക്കാട് ബൈക്കും ഒമ്‌നി വാനും കൂട്ടിയിടിച്ച് പരുക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു
Nov 5, 2025, 15:10 IST
പാലക്കാട് ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകൻ ദിൽജിത്താണ്(17) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പാലമ്പട്ടയിൽ വെച്ചായിരുന്നു അപകടം. ദിൽജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമ്‌നി വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ദിൽജിത്ത്
പരുക്കേറ്റ ദിൽജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സക്കിടെ മരിച്ചു.