ഹോം › കേരളം

പാലക്കാട് ഇടതുപക്ഷത്തിന്റെ ശക്തി എന്താണെന്ന് ഇത്തവണ തെളിയിക്കും: പി സരിൻ

By MJ Desk · 19 Oct 2024, 10:54 AM

പാലക്കാട് ഇതുവരെ എൽഡിഎഫ് സ്വയം ഏറ്റുവാങ്ങിയ മൂന്നാം സ്ഥാനമായിരുന്നു എന്നും ഇടതുപക്ഷത്തിന്റെ ശക്തി എന്തെന്ന് ഇത്തവണ തെളിയിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. ഇന്ന് ഔദ്യോഗിക പ്രചാരണ പരിപാടികൾ തുടങ്ങുന്നതിന് മുമ്പ് പ്രതികരിക്കുകയായിരുന്നു സരിൻ. മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തിയെന്ന് പരിശോധിക്കണം. പാലക്കാട് രാഷ്ട്രീയത്തിന് ആവശ്യമായ മാറ്റം എന്താണെന്ന അവതരണം കൊണ്ട് എൽഡിഎഫ് ഇത്തവണ വ്യത്യസ്തമാകുമെന്നും സരിൻ കൂട്ടിച്ചേർത്തു. ഡോ. പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. പാലക്കാട് എൽഡിഎഫ് ജയിക്കാനാണ് സരിനെ സ്ഥാനാർഥിയാക്കിയത്. സിപിഎം, ഇടത് വോട്ടുകൾ ചോരില്ല. സരിൻ ഇടത് മുന്നണിയിൽ എത്തുമെന്ന് നേരത്തെ കണക്കുകൂട്ടിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p sarin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›