{"vars":{"id": "89527:4990"}}

പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവം; രണ്ട് പേർ പിടിയിൽ
 

 

പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. എലപ്പുള്ളി തേനാരിയിലാണ് സംഭവം. 

ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശി വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. 

അന്നേ ദിവസം തന്നെയായിരുന്നു വാളയാർ ആൾക്കൂട്ട കൊലപാതകം നടന്നതും. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് പിടിയിലായത്.