പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സും അതിന്റെ മുൻ
Oct 10, 2019, 14:56 IST
പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സും അതിന്റെ മുൻ പ്രസിഡന്റ് അനിൽ ജോസഫും നൽകിയ ഹർജിയിലാണ് ഉത്തരവ്
ലോഡ് ടെസ്റ്റ് നടത്തുന്നതിൽ വിദഗ്ധരുമായി ആലോചിച്ച് സർക്കാർ തീരുമാനം അറിയിക്കണം. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാതെ പൊളിക്കാനുള്ള നീക്കം തടയണം, ശ്രീധരന്റെ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ പോകുന്നത്. തുടങ്ങിയ വാദങ്ങളാണ് ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്.