പാലാരിവട്ടം പാലം അഴിമതി: നാഗേഷ് കൺസൾട്ടൻസി ഉടമയെ വിജിലൻസ് അറസ്റ്റ് ചെയ്തു

പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി വി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് പാലാരിവട്ടം
 

പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി വി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ്

പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ചെയ്തത് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൾട്ടൻസിയായിരുന്നു. 17 ലക്ഷം രൂപയാണ് ഇതിനായി കമ്പനി കൈപ്പറ്റിയത്.

അതേസമയം കരാർ നാഗേഷ് കൺസൾട്ടൻസി മറ്റൊരു കമ്പനിക്ക് മറിച്ചുനൽകുകയായിരുന്നു. പാലാരിവട്ടം പാലം തകർച്ചക്ക് പിന്നിൽ ഇതിന്റെ രൂപകൽപ്പനയിലെ പിഴവാണെന്ന് വിദഗ്ധർ കണ്ടെത്തിയിരുന്നു.