റോഡിലെ കുഴിയിൽ വീണ് മരണം: മന്ത്രിയുടെ നിർദേശപ്രകാരം നാല് എൻജിനീയർമാരെ സസ്‌പെൻഡ് ചെയ്തു

പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു. നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ
 

പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്‌പെൻഡ് ചെയ്തു.

നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സൂസൻ തോമസ്, എറണാകുളം സെക്ഷൻ അസി. എൻജിനീയർ കെ എൻ സുർജിത്ത്, നിരത്ത് പരിപാലന വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ പി സൈനബ, അസി. എൻജിനീയർ പി കെ ദീപ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.